ചേലൂർ എന്ന പ്രദേശം കേരളത്തിലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ ഒരു ഭാഗം ആണ്. ഈ പ്രദേശത്തെ കുറിച്ചുള്ള കുറച്ചു വിവരങ്ങൾ ആണ് ഈ സൈറ്റ്.

ചേലൂർ, ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റിയിലെ ഒരു വാർഡ് ഉൾപ്പെട്ട പ്രദേശം ആണ്. ചേലൂരിൻറെ തെക്ക് എടക്കുളം, കിഴക്ക് ഇരിഞ്ഞാലക്കുട പട്ടണം, വടക്ക് കണ്ടേശ്വരം, പടിഞ്ഞാറ് എടതിരിഞ്ഞിയും ആണ്.

പെരുവല്ലിപ്പാടം, ഷൺമുഖം കനാൽ, എടക്കുളം പാലം എന്നിവ ഈ പ്രദേശത്തുള്ള ചില സവിശേഷ സ്ഥലങ്ങൾ ആണ്.

ചേലൂർ കാവ് ആണ് പ്രദേശത്തെ ഏറ്റവും വലിയ അമ്പലം.

ചേലൂരിന്റെ വടക്കായി ഇരിഞ്ഞാലക്കുട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉണ്ട്. ഇരിഞ്ഞാലക്കുട മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തു ആണ്. പോട്ട-മൂന്നുപീടിക റോഡ്, സംസ്ഥാന ഹൈവേ 61 (SH 61) ഇതിലൂടെ കടന്നു പോകുന്നു, കിഴക്ക് പടിഞ്ഞാറ് ദിശയിൽ.

കെ.എസ് പാർക്ക്, കുട്ടികൾക്ക് കളിക്കാൻ ഉള്ള ഒരു പാർക്ക്, കെ.എസ്.ഇ കമ്പനി നടത്തുന്നത്, ഇവിടെ അടുത്തു തന്നെ ഉണ്ട്. വൈകിട്ട് നാല് മണി മുതൽ എട്ടു മണി വരെ പൊതുജനങ്ങൾക്ക് തുറന്നു ഇട്ടിരിക്കും.

ഷൺമുഖം കനാൽ - കൊച്ചി ദിവാൻ ആയിരുന്ന ആർ.കെ.ഷൺമുഖം ചെട്ടി നിർമിച്ച ഈ കനാൽ കിഴക്കു-പടിഞ്ഞാറ് ദിശയിൽ ഒഴുകുന്നു. പ്രദേശത്തിന്റെ തെക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ്, റോഡും വാഹനങ്ങളും സാധാരണമാവുന്നതിന് മുമ്പ്, ഇരിഞാലകുടയുടെ വ്യാപാര ആവശ്യങ്ങൾക്കായി ഇതിനെയാണ് ആശ്രയിച്ചിരുന്നത്. വള്ളങ്ങൾ ചരക്കും കൊണ്ട് കൊടുങ്ങലൂർ വരെ, അങ്ങോട്ടും തിരിച്ചും സഞ്ചരിച്ചിരുന്നു. എടക്കുളം പാലം ഈ കനാലിന് മുകളിലൂടെ ചേലൂരും എടക്കുളവും ബന്ധിപ്പിക്കുന്നു. ഇതിന് പടിഞ്ഞാറായി മരപ്പാലം എന്ന് വിളിക്കുന്ന ഒരു ചെറിയ പാലം ഉണ്ട്. അത് പോലെ കിഴക്കായി, കെ.എസ്.ഇ കമ്പനിയുടെ പിന്നിലായി മറ്റൊരു ചെറിയ പാലം ഉണ്ട്. ഷൺമുഖം കനാൽ കിഴക്കോട്ട് പോയാൽ ഇരിഞ്ഞാലക്കുട കാർഷിക ഓഫീസിന് മുമ്പായി അവസാനിക്കുന്നു. അവിടെ വലിയ പാറകൾ കണ്ടെത്തിയതോടെ, മനുഷ്യർ കൈ കൊണ്ട് കുഴിച്ചു നിർമിച്ചു കൊണ്ടിരുന്ന കനാൽ, ഉദ്ദേശിച്ച പോലെ ചന്ത വരെ നീട്ടാതെ അവസാനിപ്പിക്കുകയായിരുന്നു. പടിഞ്ഞാറ്, ഇത് കനോലി കനാലിലൂടെ കാക്കാത്തുരുത്തി പുഴയിൽ അവസാനിക്കുന്നു.

കുട്ടം കുളം, എന്ന ഒരു പൊതു കുളം, SH 61 റോഡിനോട് ചേർന്ന് എടക്കുളം വഴി ബസ് സ്റ്റോപ്പിന്റെ പടിഞ്ഞാറായി നിലനിൽക്കുന്നു.