ഗതാഗതം
ബസ്സുകൾ
എടക്കുളം വഴി ബസ് സ്റ്റോപ്പും, ചേലൂർ കാവ് ബസ് സ്റ്റോപ്പും ഈ പ്രദേശത്തു പെടുന്നു. ഇരിഞ്ഞാലക്കുട-പെരിഞ്ഞനം/മൂന്നുപീടിക ബസ്സുകൾ കിഴക്കു-പടിഞ്ഞാറായി, ഇരിഞ്ഞാലക്കുട-പടിയൂർ/മതിലകം ബസ്സുകൾ തെക്കോട്ടുമായി ഈ രണ്ട് സ്റ്റോപ്പുകളിലൂടെ നിർത്തി പോവുന്നു. ഇരിഞ്ഞാലക്കുട-എടക്കുളം/അരിപ്പാലം/മതിലകം ബസ്സുകൾ എടക്കുളം വഴി സ്റ്റോപ്പിൽ നിർത്തി, തെക്കോട്ട് തിരിഞ്ഞു എടക്കുളത്തേക്കായി പോവുന്നു.
ഓട്ടോ
എടക്കുളം വഴി ബസ് സ്റ്റോപ്പിലും ചേലൂർ കാവ് ബസ് സ്റ്റോപ്പിലും ഓട്ടോ സ്റ്റാൻഡുകൾ ഉണ്ട്.
ഇന്ധനം
ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഒരു പെട്രോൾ പമ്പ്, നക്കര ഇന്ധനം നടത്തുന്നത് ഇവിടെ SH 61 റോഡിൽ സ്ഥിതി ചെയുന്നു.